കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ വിജയദശമിയോട് അനുബന്ധിച്ച് പൂജവയ്പ്പും വിദ്യാരംഭവും ഒക്ടോബർ 3, 4, 5 തീയതികളിൽ നടക്കും. 5 ന് രാവിലെ 8.15 ന് പൂജയെടുപ്പും വിദ്യാരംഭവും . ഡെപ്യൂട്ടി കളക്ടർ നവീൻ ബാബു, കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. എം വി. സുരേഷ്, കോന്നി ഡിവൈ.എസ്.പി ബൈജുകുമാർ, ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ. കെ.ജി.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.ആദ്യക്ഷരം കുറിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും. ഫോൺ: 0468 2342964, 7012124110.