 
പള്ളിക്കൽ: മഹാദേവ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സന്തോഷ് കിഴക്കേ ബംഗ്ലാവ് അദ്ധ്യക്ഷത വഹിച്ചു. തോട്ടുവാ മുരളി, ഉണ്ണികൃഷ്ണ പിള്ള , ശങ്കരൻകുട്ടി നായർ , ജയന്തൻ പിള്ള , അരവിന്ദാക്ഷൻ ഉണ്ണിത്താൻ, രാമചന്ദ്രൻ പിള്ള ,സുമംഗലയമ്മ, ആദർശ് , അനിൽ, ആര്യാ ഹരി, സുധി എന്നിവർ പ്രസംഗിച്ചു.