 
ഇലവുംതിട്ട : സഹകാരികളുടെ മക്കളിൽ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ മെഴുവേലി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ എം. എൽ. എ. കെ. സി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് റ്റി. കെ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ബാങ്ക് മുൻ അസിസ്റ്റന്റ് സെക്രട്ടറി റ്റി. വി. സ്റ്റാലിൻ,കേരള ബാങ്ക് ഇൻസ്‌പെക്ടർ വി. ആർ. സജി കുമാർ,ബാങ്ക് സെക്രട്ടറി ബിജി പുഷ്പൻ , വി. വിനോദ് എന്നിവർ പ്രസംഗിച്ചു.