പത്തനംതിട്ട : നഗരസഭ അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ മാത്യു ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ശശി ഐസക്, യൂണിറ്റ് പ്രസിഡന്റ് ടി. ടി. അഹമ്മദ്, ജനറൽ സെക്രട്ടറി ജോർജ് വർഗീസ് അജന്ത, ട്രഷറർ ഗീവർ ജോസ് കുന്നംകുളം, പ്രകാശ് ഇഞ്ചത്താനം, മുഹമ്മദ് ഹനീഫ്, മിത്രൻ ചിത്രരംഗ്, അഹമ്മദ് സാലി, ഹനീഫ ഹാഷിമ, സൽമാൻ മുഹമ്മദ്, റിയാസ് മാക്കാർ, നവാസ് തനിമ, ടി. ടി. യാസീൻ, അബു നവാസ് എന്നിവർ പ്രംസംഗിച്ചു.