 
പത്തനംതിട്ട : മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ തടഞ്ഞ ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് പിടിയിൽ . കൊടുമൺ ഐക്കാട് പന്നിക്കുഴി അബിയ വില്ലയിൽ അജയൻ നായരാണ്(49) പിടിയിലായത്. ഇയാളുടെ ഭാര്യ ലേഖയുടെ മാതാവ് പന്നിക്കുഴി രതീഷ് ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ കമലമ്മ(62)യ്ക്കാണ് വെട്ടേറ്റത്.കഴിഞ്ഞ ദിവസം രാത്രി 7.30 ന് വീടിന്റെ മുറ്റത്തുവച്ച് മകളെ അജയൻ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോളാണ് വെട്ടേറ്റത്. കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ മനീഷ്, എസ്.സി. പി ഓമാരായ ശിവപ്രസാദ്, വിനീത്, സി.പി.ഓമാരായ ബിജു, പ്രദീപ് എന്നിവരും പങ്കെടുത്തു.