വള്ളിക്കോട്: താഴൂർ മാമ്പിലാലിൽ ദേവസ്വം ഭരണസമിതിയിലേക്കുള്ള വള്ളിക്കോട് കരയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 30ന് നടക്കും. ഇതിന് മന്നോടിയായി ദേവസ്വം ഓഫിസിൽ പതിച്ചിട്ടുള്ള വോട്ടർപട്ടിക പരിശോധിച്ച് പരാതി സമർപ്പിക്കുവാൻ 30ന് വൈകിട്ട് മൂന്നു മണി വരെ സമയം ഉണ്ടായിരിക്കുമെന്ന് വരണാധികാരി ടി.ആർ.ഹരികുമാർ അറിയിച്ചു.അന്തിമ വോട്ടർപ്പട്ടിക ഒക്ടോബർ ഒന്നിന് മൂന്നു മണിക്ക് പ്രസിദ്ധീകരിക്കും.