അടൂർ:അടൂർ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തുന്നു. ഒക്ടോബർ 1ശനി രാവിലെ 10 മുതൽ അടൂർ ഹോളി ഏൻഞ്ചൽസ് സ്കൂളിലാണ് മത്സരം. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും താലൂക്കിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ജൂനിയർ സീനിയർ എന്നി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നുമുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലെ വിജയികൾക്ക് കാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്യുന്നതാണെന്ന് പ്രസിഡന്റ്‌ ഏഴംകുളം അജു അറിയിച്ചു.