പന്തളം : എം.സി റോഡിൽ കുരമ്പാലയിൽ കാട്ടുപന്നി ശല്യം കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി. കുരമ്പാല ജംഗ്ഷന് സമീപമാണ് കാട്ടുപന്നികൾ കൂട്ടത്തോടെ പോവുകയും കുറുകെ ചാടുകയും ചെയ്യുന്നത് . ഇന്നലെ രാവിലെ 11 മണിയോടെ ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിൽ പന്നി ഇടിച്ചു. നിയന്ത്രണം വിട്ട വാൻ ചരിഞ്ഞു.ഇൗ ഭാഗത്ത് മൂന്നുമാസം മുമ്പ് കാറിടിച്ച് പന്നി ചത്തിരുന്നു. 2 ആഴ്ച മുമ്പ് കുരമ്പാല- പഴകുളം റോഡിൽ തോട്ടുകരയിൽ വാഹനം ഇടിച്ച് മുള്ളൻപന്നി ചത്തു.