ഓമല്ലൂർ :ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ ഒരു തെരുവ് നായയ്ക്ക് കൂടി പേവിഷബാധയെന്ന് സംശയം.
ഇന്നലെ ഉച്ചയോടെ മാർക്കറ്റ് ജംഗ്ഷനുള്ളിലാണ് പേ-വിഷബാധയുടെ ലക്ഷണങ്ങളുമായി തെരുവുനായയെ കണ്ടത്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
നേരത്തെ കുരിശടി ജംഗ്ഷനിലെ വീട്ടിൽ തെരുവ് നായയെ കണ്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം മാർക്കറ്റ് ജംഗ്ഷനിലെ ഒഴിഞ്ഞ കടമുറിയിൽ മറ്റൊന്നിനെ കണ്ടെത്തിയിരുന്നു. ഇന്നലെ നായ പിടുത്തക്കാർ കുടുക്കിയ ഇതിനെ ഇലന്തൂരിൽ നിന്ന് വെറ്ററിനറി ഡോക്ടറെത്തി മയക്കുമരുന്ന് കുത്തിവച്ച് അവിടെത്തന്നെ തുടലിട്ട് കെട്ടിയിട്ടിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് മൂന്നാമത്തേതിനെ കണ്ടത്.