fact-jayadeva-varma

നെടുമ്പാശേരി: കഥകളി നടൻ കാഞ്ഞൂർ ചൊവ്വര കോയിക്കൽ മഠത്തിൽ ഫാക്ട് ജയദേവവർമ്മ (66) ബൈക്കിടിച്ച് മരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഉടൻ ചുണങ്ങംവലി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ബൈക്ക് യാത്രികനും പരിക്കുകളോടെ ചികിത്സയിലാണ്. അഞ്ചേരി കിഴക്കേചങ്കരംപാട്ട് കെ.സി. രാമവർമ്മയുടെയും ചൊവര കോയിക്കൽ മഠത്തിൽ നന്ദിനി നമ്പിഷ്ട്യാതിരിയുടെയും മകനാണ്. ഭാര്യ: പത്മജ തമ്പുരാട്ടി (പന്തളം കൊട്ടാരം). മക്കൾ: രാം കശ്യപ് വർമ്മ, ഗോകുൽ കൃഷ്ണ രാജ. മരുമകൾ: വിദ്യാ രാം. സഹോദരങ്ങൾ: ഗിരിജാ വർമ്മ, അശോകവർമ്മ, ഗീത രാജ.