പത്തനംതിട്ട : വിദേശ പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ലീഡ്സ് സ്റ്റഡി എബ്രോഡ് ഏജൻസി ഇനി പത്തനംതിട്ടയിലും. സംസ്ഥാനമൊട്ടാകെ കേന്ദ്രമുള്ള ലീഡ്സ് സ്റ്റഡി എബ്രോഡിന്റെ പത്തനംതിട്ടയിലെ ആദ്യ ബ്രാഞ്ചാണിത്. ഇന്ന് രാവിലെ 11ന് ടെലിവിഷൻ ഫെയിം റിയാസ് സലിം ആദ്യ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹൂസൈൻ , വാർഡ് കൗൺസിലർ സിന്ധു അനിൽ, ലീഡ്സ് സ്റ്റഡി എബ്രോഡ് സി.ഇ.ഒ റനീഷ്, ഫ്രാഞ്ചൈസി ഓണർ ഷാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പത്തനംതിട്ട മസ്ജീദ് ജംഗ്ഷന് സമീപമാണ് ലീഡ്സ് സ്റ്റഡി എബ്രോഡ് തുടങ്ങുന്നത്.
ഇരുപതിലധികം രാജ്യങ്ങളിലെ വിദേശ സർവകലാശാലകളുടെ പ്രവേശനം സംബന്ധിച്ച സേവനങ്ങൾ ലീഡ്സ് സ്റ്റഡി എബ്രോഡിൽ ലഭ്യമാണ്.