പത്തനംതിട്ട : ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് 2019 ഡിസംബർ 31 വരെ പെൻഷൻ അപേക്ഷകൾ സമർപ്പിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും (പട്ടികവർഗക്കാർ ഒഴികെ) വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം 2023 ഫെബ്രുവരി 28 നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.