തിരുവല്ല: എക്സൈസ് വകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സമ്മേളനം പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മുബാഷ് ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബെഞ്ചമിൻ ജോർജ്, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് എം.ആർ, ഡോ.മാത്യു ദാനിയേൽ, ഡോ.ജോസഫ് ചാക്കോ, സാജൻ പോൾ,ജോർജി ഏബ്രഹാം, എബി അലക്സ് എന്നിവർ പ്രസംഗിച്ചു.