ksms-darna
അഖില ഭാരതീയ കൺസ്ട്രക്ഷൻ മസ്ദൂർ മഹാസംഘ് (bms) ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളാ കൺസ്ട്രക്ഷൻ മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി സലീം തെന്നിലാപുരം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകി രാജ്യത്തെ എല്ലാ സംസ്ഥാനത്തും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഘടനയും പ്രവർത്തനവും ഏകീകൃത സ്വഭാവത്തോടെ നടപ്പിലാക്കണമെന്ന് കേരളാ പ്രദേശ് നിർമാണ തൊഴിലാളി ഫെഡറേഷൻ (ബി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സലീം തെന്നിലാപുരം ആവശ്യപ്പെട്ടു. അഖില ഭാരതീയ കൺസ്ട്രക്ഷൻ മസ്ദൂർ മഹാസംഘ് ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളാ കൺസ്ട്രക്ഷൻ മർ സംഘിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ ക്ഷേമനിധി ബോർഡുകൾ ഉള്ള കേരളത്തിൽ ബോർഡുകൾ രൂപീകരിക്കുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി അവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലും സർക്കാർ കാണിക്കുന്നില്ല. മാറി മാറി വരുന്ന സർക്കാരുകൾ രാഷ്ട്രീയക്കാർക്കും അവരുടെ ബന്ധുക്കൾക്കും ജോലി തരപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി മാത്രമാണ് ക്ഷേമനിധി ബോർഡുകളെ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ജി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു, എ. എസ്. രഘുനാഥൻ , എം. കെ അരവിന്ദൻ, എ കെ ഗിരീഷ്, പി കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.