 
കീരുകുഴി: പേവിഷബാധക്കെതിരെയുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനായി നടത്തുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായി നോമ്പിഴി ഗവ എൽ.പി.സ്‌കൂളിൽ കുട്ടികളും അദ്ധ്യാപകരും പ്രതിജ്ഞ എടുത്തു. കുട്ടികൾ അവരവരുടെ വീടുകളിലും അയൽപക്ക വീടുകളിലും ഉള്ളവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ് എസ്.ജയന്തി അദ്ധ്യാപകരായ രാജശ്രീ ആർ.കുറുപ്പ്, സുമലത, ശാലു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.