കോന്നി : ആനകുത്തി കുമ്മണ്ണൂർ റോഡിൽ അറ്റകുറ്റപ്പണി ഇന്ന് മുതൽ ഒക്ടോബർ ഒന്നു വരെ നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള വാഹന ഗതാഗതം പൂർണമായി നിയന്ത്രിച്ചു. ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മഞ്ഞക്കടമ്പ് മാവനാൽ ട്രാൻസ്‌ഫോർമർ ജംഗ്ഷൻ വഴി പോകണമെന്ന് ജില്ലാ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.