ലോക ഹൃദയദിനം
World Heart Day
ഹൃദയ രോഗങ്ങൾക്കെതിരെ അവബോധം വരുത്തുവാൻ എല്ലാ വർഷവും സെപ്തംബർ 29ന് ലോകമെമ്പാടും ലോകഹൃദയദിനം ആചരിക്കുന്നു.

National Coffee Day
ദേശീയ കാപ്പിദിനം - സെപ്തംബർ 29ന് കൊണ്ടാടുന്നു. എന്നാൽ രാജ്യാന്തര കാപ്പിദിനം രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബർ 1ന് ആണ്. ബ്രസീൽ ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉദ്പാദിപ്പിക്കുന്ന രാജ്യം.

World Maritime Day
ലോക സമുദ്രസഞ്ചാരദിനം
ലോക സമുദ്രസഞ്ചാരദിനം എല്ലാവർഷവും സെപ്തംബർ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച കൊണ്ടാടുന്നു.

ബാലാമണിയമ്മ
ഔപചാരിക വിദ്യാഭ്യാസം ഇല്ലായിരുന്നു എങ്കിലും അറിയപ്പെടുന്ന കവയത്രി ആയിരുന്നു ബാലാമണിയമ്മ. 1909 ജൂലായ് 19ന് ജനിച്ച അവർ 2004 സെപ്തംബർ 29ന് നിര്യാതയായി. എഴുത്തുകാരി ആയിരുന്ന കമലാസുരയ്യ (മാധവിക്കുട്ടി) മകളായിരുന്നു. 1987ൽ ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ നേടിയ വ്യക്തിയായിരുന്നു.