1
പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രമോദ്

തെങ്ങമം: രാത്രിയിൽ വീടിനു പുറത്തിറങ്ങിയ യുവാവിനെ പന്നി കുത്തി. തെങ്ങമം പുഷ്പാലയത്തിൽ പ്രമോദിനാണ് പരിക്കേറ്റത്. കാലൊടിഞ്ഞ പ്രമോദ് അടൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടി. മുറ്റത്തെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന പന്നി തന്നെക്കണ്ട് ഓടിവന്ന് ഇടിച്ച് മറിച്ചിടുകയായിരുന്നെന്ന് പ്രമോദ് പറഞ്ഞു. ഇൗഭാഗത്തെ കൃഷിയിടങ്ങളിൽ പന്നിശല്യം രൂക്ഷമാണ്.