പ്രമാടം : ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ജനകീയ കവചത്തിന്റെ ഭാഗമായി പ്രമാടം യൂണി​റ്റ് കമ്മി​റ്റി ഫുട്‌ബാൾ സൗഹൃദമത്സരം സംഘടിപ്പിച്ചു. സംസ്ഥാന കമ്മി​റ്റി അംഗം എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി സി. സുമേഷ്. പ്രസിഡന്റ് എം. അഖിൽ മോഹൻ. മേഖല കമ്മി​റ്റി അംഗങ്ങളായ പ്രവീൺ, ജി. അനന്തു എന്നിവർ പ്രസംഗിച്ചു.