 
പന്തളം : മങ്ങാരം ഗവഃ യു.പി.സ്‌കൂളിൽ ശിശുപരിപാലനം രക്ഷകർത്തൃ ബോധവത്കരണ ക്ലാസ് നടത്തി. പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.എച്ച്. ഷിജു അദ്ധ്യക്ഷനായിരുന്നു. പന്തളം സീതാലയം സൈക്കോളജിസ്റ്റ് സിന്ധു കൃഷ്ണൻ ക്ലാസ് എടുത്തു. ഡോ.ശീതൾ സുഗതൻ,സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,വീണ ഗോപിനാഥ് എന്നിവർ സംസാരിച്ചു.