
അടൂർ: നഗരസഭ പതിനഞ്ചാം വാർഡിലെ നവീകരിച്ച കനാൽപ്പടി - പതിശേരിപ്പടി റോഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു തുളസീധര കുറുപ്പ്, വാർഡ് കൗൺസിലർ അനൂപ് ചന്ദ്രശേഖർ, പ്രൊഫ.ആർ.ശങ്കരനാരായണൻ, വേണു, മാതിരംപള്ളി പൊന്നച്ചൻ, ബാബു ജോൺ, പുലരി പരമേശ്വരൻ, ഹരിദാസ് എന്നിവർ സംസാരിച്ചു. എം. എൽ. എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.