അടൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അടൂർ ഏരിയ സമ്മേളനം എം.സി ജോസഫൈൻ നഗറിൽ (പഴകുളം പാസ് ഓഡിറ്റോറിയം) നടന്നു. പതാക ഉയർത്തലിനും പുഷ്പാർച്ചനയ്ക്കും ശേഷം ചേർന്ന പ്രതിനിധി സമ്മേളം സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ദിവ്യാ റെജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ബി.നിസാം സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എസ്.ജയശ്രീ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ്, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലസിത ടീച്ചർ, വൈസ് പ്രസിഡന്റുമാരായ ബി.സതികുമാരി, സുധാക്കുറുപ്പ് ,സി.പി.എം ഏരിയ കമ്മിറ്റി അംഗം റോയി ഫിലിപ്പ്, കെ.വിശ്വംഭരൻ, കെ.ജി വാസുദേവൻ, പി.രവീന്ദ്രൻ, മുഹമ്മദ് അനസ്, അനന്തു മധു, അഭിനവ്, രോഹിണി ഗോപിനാഥ് എന്നിവർ സംസാരിച്ചു. മഹിളാ അസോസിയേഷന്റെ പഴയ കാല നേതാക്കളായ രാധാരാമചന്ദ്രൻ ,ജി.പൊന്നമ്മ, സി.എൻ ജാനകി എന്നിവരെ ആദരിച്ചു. ഏരിയ ഭാരവാഹികളായി വൈഷ്ണവി ശൈലേഷ് (പ്രസിഡന്റ്) എസ്.ജയശ്രീ (സെക്രട്ടറി) ഷിജാ പ്രകാശ്(ട്രഷറർ) അജിത സുരേഷ്, പി.കെ ഗീത, ആർ.ഷീല (വൈസ് പ്രസിഡന്റുമാർ) ജി.പ്രസന്നകുമാരി, ഇന്ദിരക്കുട്ടിയമ്മ, രോഹിണി ഗോപിനാഥ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.