പത്തനംതിട്ട : കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി.യോഗം കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ പരിപാടി 'പ്രാരംഭ് 2022' ഡോ.അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കിഷോർ കുമാർ.ബി.എസ്. അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം. മോഹൻദാസ്, അദ്ധ്യാപകരായ ഡോ. ഷാജി എൻ. രാജ്, വി.എസ്. പ്രവീൺകുമാർ, ഡോ. റെജിമോൾ, ഡി. ബിനുരാജ്, എസ്. സൂരജ്, .കെ. കൃഷ്ണകുമാരി, സെപ്‌സിബ രവീന്ദ്രൻ, എസ്. സൗമ്യ , കെ.എസ്. ദീപ്തി , എസ്. അമിത തുടങ്ങിയവർ പ്രസംഗിച്ചു. മോട്ടിവേഷൻ ട്രെയിനർ രാജമൂർത്തി അമൃത സിവിൽ സർവീസ് കേന്ദ്രം ഡയറക്ടർ മിഥുൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓറിയന്റേഷൻ പരിപാടിയിൽ സൈക്കോളജിസ്റ്റ് ഡോ. അനിൽ .എം.എൻ. ജഗേഷ് , പി.എസ്. ജിജിത്ത് ബ്രില്ല്യന്റ് അക്കാഡമി ഡയറക്ടർ അജിത്, എമിറേറ്റ് പ്രൊഫ. ഡോ.ആർ. രവീന്ദ്രൻ, ഡോ. ഷാജി എൻ. രാജ്, ഡോ. കിഷോർ കുമാർ ബി.എസ് തുടങ്ങിയവർ ക്ലാസുകളെടുത്തു. സമാപന സമ്മേളനം കെ.യു ജനീഷ് കുമാർ. എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജ്‌മെന്റ് പ്രതിനിധി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. പി.ടി.എ.വൈസ് പ്രസിഡന്റ് കെ.എസ് അജി , ഡോ. സോന, ഡോ. ഇന്ദു സി. നായർ തുടങ്ങിയവർ സംസാരിക്കും.