konni-medical-college
ദേശീയ മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചതിനു ശേഷം കോന്നി മെഡിക്കൽ കോളേജിലെത്തിയ മന്ത്രി വീണ ജോർജിനും കെ.യു.ജനീഷ്‌കുമാർ എം.എൽ.എ യ്ക്കും എൽ. ഡി.എഫ് പ്രവർത്തകർ നൽകിയ സ്വീകരണം

കോന്നി: മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതിനു ശേഷം മെഡിക്കൽ കോളേജിലെത്തിയ മന്ത്രി വീണാജോർജിനും കെ.യു.ജനീഷ്‌കുമാർ എം.എൽ.എ യ്ക്കും എൽ. ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി. ഈ അദ്ധ്യയന വർഷം 100 വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മലയോര ജനതയുടെ ആരോഗ്യ പരിപാലനത്തിൽ മുൻപന്തിയിലെത്താൻ കോന്നി മെഡിക്കൽ കോളേജിന് കഴിയുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ പി.ജെ. അജയകുമാർ, ശ്യാംലാൽ, റഷീദ് മുളന്തറ, മലയാലപ്പുഴ മോഹനൻ, എം.എസ്.ഗോപിനാഥൻ, സംഗേഷ് ജി.നായർ എം.എസ്.രാജേന്ദ്രൻ, രഘുനാഥ് ഇടത്തിട്ട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി മണിയമ്മ, വർഗീസ് ബേബി, രാഹുൽ വെട്ടൂർ, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, വി.ശ്രീകുമാർ ,ആശിഷ് ലാൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.