 
തിരുവല്ല: ദേശീയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാതല സെമിനാർ നടത്തി. പരുമല സെമിനാരി എൽ.പി സ്കൂളിൽ നടന്ന സെമിനാർ കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ വിഷയാവതരണം നടത്തി.വിദ്യാഭ്യാസ സമിതി ചെയർമാൻ ഡോ.അജിത് ആർ.പിള്ള, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിജി ആർ.പണിക്കർ, അഡ്വ.വിജി നൈനാൻ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, എ.ഇ.ഒ വി.കെ. മിനികുമാരി, ഡയറ്റ് ഫാക്കൽറ്റിയംഗം ഡോ.കെ.ഷീജ, പി.ടി.എ പ്രസിഡന്റ് സലിം ടി.ജെ, മേഖലാ വൈസ് പ്രസിഡന്റ് സേതു ബി.പിള്ള, ഹെഡ്മാസ്റ്റർ അലക്സാണ്ടർ പി.ജോർജ്ജ്, കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗം ശ്രീരേഖ ജി.നായർ, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിഅംഗം തങ്കമണി നാണപ്പൻ എന്നിവർ പ്രസംഗിച്ചു.