29-sob-roy-thomas
റോയി തോമസ്

മല്ലപ്പള്ളി: മണിമലയാറ്റിൽ മല്ലപ്പള്ളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൈപ്പറ്റ നിരവുപുലത്ത് റോയി തോമസ് (59) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 ന് വീട്ടിൽ നിന്ന് പോയതാണ്. .പുളിക്കീഴ് പാലത്തിന് സമീപം റോയിയുടെ വാഹനം കണ്ടെത്തിയതിനെ തുടർന്ന് നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇലക്ട്രിക്കൽ കോൺട്രാക്ടറായിരുന്നു. ഭാര്യ : സുജ. മക്കൾ: റീന, റിന്റു.