29-lead-bank
സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ആർ ബി ഐ ലീഡ് ജില്ലാ ഓഫീസർ മിനി ബാലകൃഷ്ണൻ, നബാർഡ് ഡിഡിഎം റെജി വർഗീസ്, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, എസ്ബിഐ ആർഎഎസ്എംഇസി എജിഎം സ്വപ്നരാജ് തുടങ്ങിയവർ സമീപം.

പത്തനംതിട്ട: സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എം.പി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. പത്തനംതിട്ടയെ സംരംഭകത്വ ജില്ലയായി മാറ്റുന്നതിന് ബാങ്കുകളുടെ ഭാഗത്ത് നിന്ന് പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് എം.പി പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അദ്ധ്യക്ഷത വഹിച്ചു. ആർ.ബി.ഐ ലീഡ് ജില്ലാ ഓഫീസർ മിനി ബാലകൃഷ്ണൻ, നബാർഡ് ഡി.ഡി.എം റെജി വർഗീസ്, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, എസ്.ബി.ഐ ആർ.എ.എസ്.എംഇ.സി എ.ജി.എം സ്വപ്നരാജ്, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂർണമായും ഡിജിറ്റലാക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന് ഡിജിറ്റലൈസേഷൻ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ജൂണിൽ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചിരുന്നു.