kr

തിരുവല്ല: പൂജാ അവധി ആഘോഷിക്കാൻ പുതിയ ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി. ഒരുങ്ങി. തിരുവല്ലയിലെ വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഉല്ലാസയാത്രകൾ ഒരുക്കുന്നത്. ഒക്ടോബർ രണ്ടിന് ഇടുക്കി, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് യാത്രപോകാം.
4ന് ജംഗിൾ സഫാരിയാണ് (ഇഞ്ചതൊട്ടി, ഭൂതത്താൻകെട്ട്, മാമല കണ്ടം, മാങ്കുളം, ആനകുളം).
5ന് മൺറോതുരുത്ത് കാണാം. 6ന് കപ്പൽയാത്ര ആസ്വദിക്കാം. 7ന് കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ 9744348037, 9074035832, 6238302403.