തിരുവല്ല: മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാളിന്റെ ലോഗോ നിരണം സെന്റ് മേരീസ് ഓർത്തോഡോക്‌സ് വലിയ പള്ളിയിൽ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രകാശനം ചെയ്തു. ഏബ്രഹാം മാർ സ്‌തേഫാനോസ് അദ്ധ്യക്ഷത വഹിച്ചു. മികച്ച ലോഗോ സമർപ്പിച്ച അലീന അന്നാ തോമസിന് കാഷ് അവാർഡ് മാർ ക്രിസോസ്റ്റമോസ് സമ്മാനിച്ചു. ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കുറിലോസ്, തോമസ് മാർ ഇവാനിയോസ്, ഗീവർഗീസ് മാർ തിയോഫിലോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഗീവർഗീസ് മാർ ബർണബാസ്, സക്കറിയാ മാർ സേവേറിയോസ്, ഓർത്തഡോക്‌സ് സഭാ വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, സഭാ അൽമായ ട്രസ്റ്റി റോണി ഏബ്രഹാം വർഗീസ്, അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടർ ഏബ്രഹാം, ഫാ.തോമസ് മാത്യു, ഫാ.ബിബിൻ മാത്യു, ട്രസ്റ്റി പി.തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, രാജു പുളിമ്പള്ളിൽ,ചെറിയാൻ തോമസ് എന്നിവർ പ്രസംഗിച്ചു.