തിരുവല്ല: പെരിങ്ങര സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിലെ മുഴുവൻ പേരും ജയിച്ചു. ജനറൽ മണ്ഡലത്തിൽ അഡ്വ. സതീഷ് ചാത്തങ്കരി, അജു ഉമ്മൻ, ജോസഫ് ചാക്കോ, ജോൺ എബ്രഹാം, പി.വി. തോമസ്, അഡ്വ. ബിനു വി.ഈപ്പൻ, വനിതാ മണ്ഡലത്തിൽ കെ.കെ. പദ്‌മകുമാരി, ഷോളി കെ. ജോൺ, സൂസമ്മ യോഹന്നാൻ, സംവരണ മണ്ഡലത്തിൽ ടി.ആർ. വിശ്വനാഥൻ, നിക്ഷേപക മണ്ഡലത്തിൽ സാം ഈപ്പൻ എന്നിവരാണ് വിജയിച്ചത്.