s

തിരുവല്ല: പോസ്റ്റ് ഓഫിസ് കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസനസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് തിരുവല്ല ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കരാർ കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെയാണ് മാർച്ച് നടത്തുന്നതെന്ന് വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി അഡ്വ. പി.കെ. സദാനന്ദൻ, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോർഡിനേറ്റർ ഡോ: ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു. രാവിലെ 8ന് എടത്വാ ടൗണിലെ ഗാന്ധി സ്ക്വയറിൽ വികസന സമിതി സീനിയർ വൈസ് പ്രസിഡന്റും പോസ്റ്റ് ഓഫീസ് കെട്ടിട സമ്പാദക സമിതി ചെയർമാനുമായ ജോർജ് തോമസ് കളപ്പുര ഫ്ളാഗ് ഓഫ് ചെയ്യും. യോഗത്തിൽ പി.ഡി.രമേശ്കുമാർ അദ്ധ്യക്ഷത വഹിക്കും. ഷാജി തോട്ടുകടവിൽ പോസ്റ്റൽ സൂപ്രണ്ടിന് നിവേദനം നൽകും.