spee
വൺ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി നാല് ജില്ലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: രോഗികളെ രോഗമുക്തരാകാൻ പ്രാപ്തരാക്കുകയാണ് ഒരോ ആരോഗ്യപ്രവർത്തകരുടെയും ചുമതലയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വൺ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി നാല് ജില്ലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ ഫെസിലിറ്റേറ്റർ എ.ആർ അജീഷ് കുമാർ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റർ സുമേഷ്, കില ഫാക്കൽറ്റി ബിൻരാജ്, ഡോക്ടർ അജിത്ത് രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.