കോന്നി: കല്ലേലി - കൊക്കാത്തോട് റോഡ് നവീകരണം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപ ചെലവിലാണ് 8 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കുന്നത്. 5 .5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് വികസിപ്പിക്കും. ആവശ്യമായ സ്ഥലങ്ങളിൽ റോഡിന് സംരക്ഷണ ഭിത്തിയും പുതിയ കലുങ്കുകളും നിർമ്മിക്കും. നാലുമാസത്തിനുള്ളിൽ ടാറിങ് ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കാനാണ് ശ്രമം. നിർമ്മാണം പൂർത്തിയാകുന്നതോടെ വനാന്തര ഗ്രാമമായ കൊക്കാത്തോട് മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമാകും.