ചി​റ്റാർ : പെ​രു​നാട്ടിൽ പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ച അ​ഭി​രാ​മി​ക്ക് ചി​കി​ത്സ നൽകുന്നതിൽ വീ​ഴ്​ച​വ​രുത്തി​യ പെ​രു​നാ​ട് ഹെൽ​ത്ത് സെന്ററിലെയും പ​ത്ത​നം​തി​ട്ട ജന​റൽ ആ​ശു​പത്രിയിലെയും ഡോ​ക്ടർ​മാ​രെ സ​സ്‌​പെന്റ് ചെ​യ്​ത് അ​ന്വേഷ​ണം നട​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും അ​ഭി​രാ​മി​യു​ടെ കു​ടും​ബ​ത്തി​ലെ ഒരാൾക്ക് സ‌ർക്കാർ ജോ​ലിയും ഉ​ചി​തമാ​യ സാ​മ്പത്തി​ക സ​ഹാ​യവും നൽകണമെന്നും എ​സ്.എൻ.ഡി.പി യോ​ഗം 1182-ാം ശാ​ഖാ പ്ര​സിഡന്റ് താ​മ​ര​ശേരിൽ ജ​യ​പ്ര​കാശ്, സെ​ക്രട്ട​റി ഗോ​പി​നാ​ഥൻ റ്റി.കെ, യൂ​ണി​യൻ ക​മ്മി​റ്റി അം​ഗം എൻ.ജി. തമ്പി, വ​നി​താ​സം​ഘം പ്ര​സിഡന്റ് ല​ളി​താ സ​ജി​രാജ്, സെ​ക്രട്ട​റി അ​മ്പി​ളി ശ്രീ​കുമാർ എ​ന്നി​വർ ആ​വ​ശ്യ​പ്പെട്ടു. ഉ​ചി​തമാ​യ ന​ടപ​ടി സ്വീ​ക​രി​ച്ചി​ല്ലെങ്കിൽ ശാഖാ​യോ​ഗം പ്ര​ക്ഷോ​ഭ പ​രി​പാ​ടി​കൾ സം​ഘ​ടി​പ്പിക്കും.