30-sob-saramma-kunjappy
സാറാമ്മ കുഞ്ഞപ്പി


മല്ല​ശ്ശേരി : കെ.എം.യു.പി സ്​കൂൾ റിട്ട. ഹെഡ്മിസ്‌ട്രസും കനകപ്പലം മാർത്തോമ്മാ ഹൈസ്​കൂൾ മുൻ അദ്ധ്യാപികയും മാർത്തോമ്മാ സുവിശേഷക സേവികാ സംഘം കോന്നി സെന്റ‌ർ മുൻ സെക്രട്ടറിയുമായ പകലോമറ്റം മനാട്ടു റെനിവില്ലയിൽ സാറാമ്മ കുഞ്ഞപ്പി (86) നിര്യാതയായി. റിട്ട. പ്രിൻസിപ്പലും മാർത്തോമ്മാ സഭാ കൗൺസിൽ അംഗവുമായിരുന്ന പരേതനായ പി.ഡി.കുഞ്ഞപ്പിയുടെ ഭാര്യയാണ്. കോഴഞ്ചേരി കോലത്തു കിടങ്ങാലിൽ മന്ദമരുതി ഇഞ്ചിക്കാലയിൽ കുടുംബാംഗ​മാണ്. സംസ്‌കാരം നാളെ വൈകിട്ട് 4 ന് റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻതോമസ് മാർ തിമോത്തിയോസ്, ഓസ്‌​ട്രേലിയൻ ഭദ്രാസനാധിപൻ ഡോ ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എന്നിവരുടെനേതൃത്വത്തിൽ മല്ലശ്ശേരി ബെത്‌ലെഹേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ : ഡോ. റോയ്‌​സ് മല്ലശേരി (കോഴഞ്ചേരി സെന്റ്‌തോമസ്‌ കോളേജ് മുൻ പ്രിൻസിപ്പൽ, വൈ എം സി എ ദേശീയ വിദ്യാഭ്യാസബോർഡ് ചെയർമാൻ ), റെഞ്ചി മാത്യൂസ് ( ചാർട്ടേർഡ് അക്കൗണ്ടന്റ് ഓസ്‌​ട്രേലിയ), പരേതയായ ഡോ. റെനി പി. എലിസബ​ത്ത്. മരുമക്കൾ : സൂസന്റോയ്‌​സ് (പത്തനംതിട്ട മാർത്തോമ്മാ ഹൈസ്​കൂൾ റിട്ട അദ്ധ്യാപിക), ലിൻഡ റെഞ്ചി (ഓസ്‌​ട്രേലിയ).