അടൂർ: പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമര പ്രചരണ ജാഥയ്ക്ക് ഇന്ന് പത്തനംതിട്ട ജില്ലയിൽ ഇന്ന് സ്വീകരണം നല്കും. ഭൂമി, വീട്, മെച്ചപ്പെട്ട വിദ്യാഭ്യാസം സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം എ മുദ്രാവാക്യങ്ങൾ ഉയർത്തി ഒക്ടോബർ മൂന്നിന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം പി.കെ.എസ് സംസ്ഥാന സെക്രട്ടറി കെ.സോമനാഥ് ക്യാപ്റ്റനായ ജാഥയ്ക്ക് ജില്ലയിൽ ആറ് കേന്ദ്രങ്ങളിലാണ് സ്വീകരണം നല്കുക. രാവിലെ 9.30ന് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് ജാഥയെ സ്വീകരിക്കും 10ന് തിരുവല്ല, 11 ന് ആറന്മുള, 12ന് പന്തളം വൈകിട്ട് മൂന്ന് പത്തനംതിട്ട , 4.30ന് കൊടുമൺ 5.30ന് അടൂർ കെ.എസ്.ആർ.ടി.സി. ജഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നല്കും. വാദ്യമേളങ്ങളും കലാ രൂപങ്ങളും സ്വീകരണങ്ങൾക്ക് മിഴിവേകും. സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പകർത്തിയായതായി പി.കെ.എസ് നേതാവ് കെ.കുമാരൻ അറിയിച്ചു.