പത്തനംതിട്ട :പ്രധാന മന്ത്രിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് ഓമല്ലൂർ അമ്പലജംഗ്ഷൻ വെയിറ്റിംഗ് ഷെഡ് ബി.ജെ.പി സ്വച്ഛ് ഭാരത് നടത്തി വൃത്തിയാക്കി. ബി.ജെ.പി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. സുരേഷ് പുലിവേലി,മനോജ് ഗീതം, രഞ്ജിനി അടകൽ, ലക്ഷ്മി മനോജ്, സരേഷ് ഓലി തുണ്ടിൽ, ജയരാജൻ നായർ, ശ്രീജിത്ത് കെ ആർ, സനൽ കുമാർ, വിജയൻ അഴകത്ത് എന്നിവർ പങ്കെടുത്തു.