പത്തനംതിട്ട: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ തൊഴിൽ കരം വർദ്ധിപ്പിച്ച നടപടി നഗരസഭ പിൻവലിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരങ്ങളെ തുടർന്ന് ഭാരവാഹികളും നഗരസഭ ചെയർമാൻ സക്കീർ ഹുസൈനും തമ്മിൽ നടന്ന ചർച്ചയിലാണ് തൊഴിൽക്കരം പിൻവലിക്കാൻ ധാരണയായത്. സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര, ഭാരവാഹികളായ ഷാജി മാത്യു, കെ.വി തമ്പി, അലിഫ്ഖാൻ, സുരേഷ് ബാബു, സാബു ചരിവുകാലായിൽ, ബെന്നി ഡാനിയേൽ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 10.30 മുതൽ പത്തനംതിട്ട മാമ്പ്ര ഹൈറ്റ്സിലെ വ്യാപാരി വ്യവസായി സമിതി ഒാഫീസിൽ നഗരസഭയുടെ തൊഴിൽ കരം സ്വീകരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. ഫോൺ: 0468 2222444.