30-rekha-anil
സെൻട്രൽ ബ്യൂറൊ ഓഫ് കമ്മ്യുണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീ​സ് ഐ.സി.ഡി.എസ് പ്രോജക്ട് പന്തളം ​2 മായി ചേർ​ന്ന് സം​ഘ​ടി​പ്പിച്ച ബാധവത്കരണ ക്ലാസ്സും പൊതുപരിപാടി​കളും പന്തളം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് രേഖ അനിൽ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പ​ന്തളം: സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യുണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസും വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഐ.സി.ഡി.എസ് പ്രോജക്ടും സംയുക്തമായി പോഷകാഹാരത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻദാസ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ കോട്ടയം അസിസ്റ്റന്റ് ഡയറക്ടർ സുധ.എസ് നമ്പൂതിരി ,​ പന്തളം ​ 2 സി.ഡി.പി.ഒ സുമയ്യ .എസ് എന്നിവർ പ്രസംഗിച്ചു.