പന്തളം: പന്തളം നഗരസഭയിലെ കടയക്കുട്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് നഗരസഭാ കമ്മിറ്റി ആരോപിച്ചു . 2022- ​23 പദ്ധതിയിൽ പണം വകയിരുത്തിയിരുന്നു. എങ്കിലും അന്തിമ പദ്ധതി ഡി.പി.സിക്ക് സമർപ്പിച്ച് അംഗീകാരം നേടിയപ്പോൾ കുടുംബാരോഗ്യകേന്ദ്രത്തിന് ഉൾപ്പെടുത്തിയ ഫണ്ട് അന്തിമ പദ്ധതിയിൽ ഇല്ലാതെ പോയത് ഭരണസമിതിയുടെ പിടിപ്പുകേടാണ്. ശബരിമല തീർത്ഥാടന ഫണ്ട് പോലും വിനിയോഗിക്കുന്നില്ല. ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് നേതാക്കളായ എ. നൗഷാദ് റാവുത്തർ,എൻ.ജി സുരേന്ദ്രൻ , അഡ്വ.കെ.എസ് ശിവകുമാർ, കെ.ആർ രവി,ഷാജഹാൻ, ജി.രഘുനാഥ് , കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ,കെ.ആർ രവി, പന്തളം മഹേഷ്, സുനിതാ വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.