തുവാലു

Tuvalu
തെക്കുപടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഒമ്പതു ദ്വീപുകളുടെ സമൂഹമാണ് തുവാലു. യു.എൻ.ഒയിൽ 189-ാമത്തെ അംഗമായി 2000 സെപ്തംബറിൽ ചേർന്നു. 1978 സെപ്തംബർ 30ന് സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണ് തുവാലു. എല്ലിസ് ദ്വീപുകൾ എന്നതായിരുന്നു പഴയ പേര്. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന വരുമാന മാർഗങ്ങൾ.

രാജ്യാന്തര വിവർത്തന ദിനം
International Transalation Day
വേദപുസ്തക വിവർത്തകനായ സെന്റ് ജെറോമിന്റെ തിരുനാൾ ദിനമായ സെപ്തംബർ 30 അന്താരാഷ്ട്ര വിവർത്തന ദിനമായി കണക്കാക്കപ്പെടുന്നു. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കുന്നത് ബൈബിൾ വിവർത്തകനായ വിശുദ്ധ ജെറോമിനെയാണ്. 2017 മേയ് 24ന് യു.എൻ.ഒയുടെ പൊതുസഭ അന്താരാഷ്ട്ര വിവർത്തന ദിനമായി സെപ്തംബർ 30നെ പ്രഖ്യാപിച്ചു. എ.ഡി.420 സെപ്തംബർ 30ന് സെന്റ് ജെറോം ബേത്‌ലഹേമിനു സമീപം മരിച്ചു.