 
റാന്നി:പെരുനാട്ടിൽ സി.പി.എം നേതാക്കൾക്കെതിരെ കത്ത് എഴുതിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുനാട് പൊലിസ് സ്റ്റേഷൻ ഉപരോധിച്ചു. സോമസുന്ദരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി.കുറുപ്പ്, അനോജ് കുമാർ,വിനോദ് മന്ദിരം,അരുൺ അനിരുദ്ധൻ,രവീന്ദ്രൻ മന്ദിരം, വസന്താ സുരേഷ്, മഞ്ജുളാ ഹരി, സാനു മാമ്പാറ, വാസുദേവൻ അമ്പാട്ട്, അനീഷ് റാന്നി, ശ്രീജന എന്നിവർ പ്രസംഗിച്ചു.