പത്തനംതിട്ട: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.പി.എസ്. ടി .എ) അക്കാഡമിക് കൗൺസിൽ, സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന' സ്വദേശ് 'മെഗാ ക്വിസ് ഉപജില്ലാ തല മത്സരങ്ങൾ ഒക്ടോബർ രണ്ടിന് രണ്ടു മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും.സെന്ററുകൾ: കോന്നി ആർ.വി.എച്ച് .എസ് .എസ്, റാന്നി സി.എം. എസ് എൽ. പി. എസ്, പഴവങ്ങാടി, പത്തനംതിട്ട എസ്.എൻ.വി.യു.പി.എസ്, കുമ്പഴ വടക്ക്, കോഴഞ്ചേരി ജി.വി.എച്ച്.എസ്.എസ്, ആറൻമുള, അടൂർ സെന്റ് മേരീസ് യു .പി. എസ്, പന്തളം ജി.യു.പി.എസ്, ആറൻമുള ജി.എൽ.പി.എസ്, കിടങ്ങന്നൂർ, വെണ്ണിക്കുളം ജി.എൽ.പി.എസ്, തെളളിയൂർ, പുല്ലാട് എം.ടി.എൽ. പി.എസ്, ആനമല, മല്ലപ്പള്ളി സി.എം.എസ്. എൽ .പി. എസ്, തിരുവല്ല ജി.എച്ച്.എസ്.എൽ.പി, യു.പി, ഹൈസ് സ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നും സ്‌കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്‌കൂൾ മേധാവികളുടെ സാഷ്യപത്രവുമായി ക്വിസ് മത്സരത്തിൽ പങ്കെടുക്കാമെന്ന് അക്കാഡമിക് കൗൺസിൽ കൺവീനർ ജോസ് മത്തായി അറിയിച്ചു.ഫോൺ 9447408744