തിരുവല്ല: ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള സർക്കാരിന്റെ നടപടി പുനപരിശോധിക്കണമെന്നും ഗാന്ധിജയന്തി ആഘോഷങ്ങൾ ശനിയോ, തിങ്കളോ നടത്തണമെന്നും ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രൈസ്തവ സഭാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷനായി. റവ.ഷിബു പോൾരാജ് ഉദ്ഘാടനം ചെയ്തു. റവ.ജോൺ മാത്യു, പാസ്റ്റർ ജോസ് ചേലമൂല, പാസ്റ്റർ ജോസഫ് മാതു, റോയ് വർഗീസ്, എം.സി.ജയിംസ്, കെ.സി.ജോൺ, ജോസ് പള്ളത്തുചിറ, ആനിമാത്യു എന്നിവർ പ്രസംഗിച്ചു.