 
പത്തനംതിട്ട : വിദേശ പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ലീഡ്‌സ് സ്റ്റഡി എബ്രോഡ് ഏജൻസി പത്തനംതിട്ടയിൽ ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ കേന്ദ്രമുള്ള ലീഡ്‌സ് സ്റ്റഡി എബ്രോഡിന്റെ പത്തനംതിട്ടയിലെ ആദ്യ ബ്രാഞ്ചിന്റെ ഉദ്ഘാടനം ടെലിവിഷൻ ഫെയിം റിയാസ് സലിം നിർവഹിച്ചു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ മുഖ്യാതിഥിയായി . ലീഡ്‌സ് സ്റ്റഡി എബ്രോഡ് സി.ഇ.ഒ റനീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് ഹെഡ് ഷാൻ സൈനുലാബ്ദുൻ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോ കോൺടസ്റ്റിൽ ലീഡ്സിൽ രജിസ്റ്റർ ചെയ്ത തിരുവല്ല സ്വദേശി ക്രിസ്റ്റി ബിനു യു.കെയിലേക്കുള്ള ടിക്കറ്റിന് അർഹനായി. എല്ലാ വിദേശ സർവകലാശാലകളിലെയും അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിലും ഇത്തരത്തിലുള്ള ലക്കി ഡ്രോ കോൺടസ്റ്റ് നടത്തും. പത്തനംതിട്ട മസ്ജീദ് ജംഗ്ഷന് സമീപമാണ് ലീഡ്‌സ് സ്റ്റഡി എബ്രോഡ് .