പന്തളം: പന്തളം നഗരസഭാ ഓഫീസ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ഡി.പി.ആർ കരാറിൽ ഒപ്പിട്ടത് വ്യവസ്ഥകൾ കൗൺസിലർമാരെ ബോദ്ധ്യപ്പെടുത്താതെയാണെന്ന് യു.ഡി എഫ് കൗൺസിലർമാരായ കെ.ആർ വിജയകുമാർ,കെ.ആർ രവി, പന്തളം മഹേഷ് , സുനിതാവേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആരോപിച്ചു. ചെയർപേഴ്‌സണുംസെക്രട്ടറി ക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തണം. അഴിമതി നടത്താനാണ് കൗൺസിൽ അംഗങ്ങളെ അറിയിക്കാതെ ഡി.പി.ആറിൽ ഒപ്പുവച്ചത് . ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ വിയോജനം രേഖപ്പെടുത്തിയിരുന്നു.