പന്തളം: പന്തളം നഗരസഭ 24-ാം ഡിവിഷനിലെ എ.ഡി.എസ് കുടുംബശ്രീ വാർഷികം ഇന്ന് പൂഴിക്കാട് സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് വിളംബര ഘോഷയാത്ര പൂഴിക്കാട് സ്‌കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.10 ന് പൊതുസമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്യും .ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും . എ .ഡി .എസ് സെക്രട്ടറി ഉഷാകുമാരി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന.കെ. മുഖ്യപ്രഭാഷണം നടത്തും. സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ, കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ. ആർ. രവി, കിഷോർ കുമാർ, ശോഭന കുമാരി, വിജയലക്ഷ്മി, അമ്പിളി.എസ്, രത്‌നമ്മ കെ.എസ് എന്നിവർ പ്രസംഗിക്കും തുടർന്ന് കലാപരിപാടികൾ.