baner
സി. പി. ഐ ബാനർ ജാഥയ്ക്ക് ഇന്നലെ അടൂരിൽ നൽകിയ സ്വീകരണം.

അടൂർ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ബാനർ ജാഥയ്ക്ക് സ്വീകരണം നൽകി. അടൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.റ്റി.സി ജംഗ്ഷനിലേക്ക് തെയ്യം,വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ജാഥാക്യാപ്റ്റൻ കെ.പി.രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരെ ആനയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി .ജയൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംഘാടക സമിതി ചെയർമാൻ അടൂർ സേതു അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം നൗഷാദ് , അനിമോൻ, സജിലാൽ, ആർ.രാമകൃഷ്ണൻ, വി.സി ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുണ്ടപ്പള്ളി തോമസ്, ഡി.സജി, പി.ആർ . ഗോപിനാഥൻ, മലയാലപ്പുഴ ശശി, പുരുഷോത്തമൻ പിള്ള, അരുൺ കെ.എസ് മണ്ണടി, റ്റി. മുരുകേഷ്, ജി.ബൈജു, സി.കെ അശോകൻ, ശരത്ചന്ദ്രകുമാർ, അഡ്വ. അർ.ജയൻ,രേഖാ അനിൽ, മിനി മോഹൻ, വിജയ വിൽത്സൺ, എന്നിവർ പ്രസംഗിച്ചു.