
പത്തനംതിട്ട : പട്ടികവർഗ വികസനവകുപ്പിന് കീഴിൽ റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫിസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ എൽ.എം.വി ടെസ്റ്റ് പാസ്സായി ലൈസൻസ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയിൽ പ്രായമുളള പട്ടികവർഗക്കാരായ യുവതി യുവാക്കൾക്ക് ഹെവി മോട്ടോർ ഡ്രൈവിംഗ് പരിശീലനം നൽകി ലൈസൻസ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പ് സഹിതം റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.