മല്ലപ്പള്ളി : ആനിക്കാട്ടിലമ്മ ദേവി ക്ഷേത്രത്തിലെ പള്ളിവേട്ട ആലിനു സമീപമുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ മോഷ്ടാവ് കാണിക്ക വഞ്ചിയിൽ നിന്ന് പണമെടുത്ത ശേഷം മോഷണം നടന്നതായി ആർക്കും സംശയം തോന്നാതിരിക്കാൻ തിരികെ വഞ്ചി ആലിന്റെ ചുവട്ടിൽ സ്ഥാപിച്ചു. ക്ഷേത്രം പൂജാരിയും നാട്ടുകാരും മോഷ്ടാവിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു. ഇയാൾ വന്ന ഇരുചക്ര വാഹനം പിടികൂടി. ആറു മാസം മുൻപും ഇവിടെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. കിഴ് വായ്പ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.